ചോറ്റാനിക്കര: എസ്. എൻ.ഡി.പി യോഗം കുരീക്കാട് അമ്പാടിമല ശാഖയി​ലെ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ചിട്ടുള്ള മദ്ധ്യവേനൽ അവധി ക്യാമ്പ് ഇന്ന് ആരംഭിക്കും. രാവിലെ 10 മണിക്ക് നടക്കുന്ന സമ്മേളനം കണയന്നൂർ യൂണിയൻ വനിതാ സംഘം കൺവീനർ വിദ്യാ സുധീഷ് ഉദ്ഘാടനം ചെയ്യും. തുടർന്ന് സഹജൻ ഏഴക്കരനാട്,മാതാ ശബരി ചിന്മയി,അഭിജിത്ത് ഉണ്ണികൃഷ്ണൻ,അനൂപ് വൈക്കം തുടങ്ങിയവർ ക്ലാസുകൾ നയിക്കും.അഞ്ച് വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.