
കൊച്ചി: മേയ് ദിനത്തിലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ആവശ്യം അംഗീകരിക്കാതെ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസ്.
തിരഞ്ഞെടുപ്പിന് മുമ്പ് മൂന്നുതവണ നോട്ടീസിന് നൽകിയ ശേഷമാണ് 29ന് വർഗീസ് ഇ.ഡിക്കു മുന്നിൽ ഹാജരായത്. രാത്രി വരെ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇന്ന് വീണ്ടും ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടു. മേയ് ദിനത്തിൽ ഹാജരാകാൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചു. ഹാജരാകണമെന്ന് ഇ.ഡി ആവർത്തിച്ച് ആവശ്യപ്പെട്ടു.
കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ വിവിധ ഘടകങ്ങളുടെ അക്കൗണ്ട്, ആസ്‌തി വിവരങ്ങൾ ആവശ്യപ്പെട്ടാണ് വർഗീസിനെ ചോദ്യം ചെയ്യുന്നത്. കൂടുതൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് ഇ.ഡി ഉദ്യോഗസ്ഥർ അറിയിച്ചു.