 
മൂവാറ്റുപുഴ: എയ്ഡഡ് സ്‌കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ 60-ാമത് ജില്ലാ സമ്മേളനം മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന സംഘടന സാരഥികൾക്കുള്ള യാത്രയയപ്പ്, എസ്.എസ്.എൽ.സി-പ്ലസ് ടു വിജയികൾക്കുള്ള ആദരവ് എന്നിവയും നടന്നു. ജില്ല പ്രസിഡന്റ് അനീഷ് ജോർജ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർമാൻ പി.പി എൽദോസ് അവാർഡ് ദാനം നിർവഹിച്ചു. ഡി.ഇ.ഒ കെ.ആർ. രമാദേവി വിവിധ വ്യക്തികളെ ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് എൻ.വി മധു മുഖ്യപ്രഭാഷണം നടത്തി. സംഘടന നേതാക്കളായ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി അജി കുര്യൻ, ജില്ല സെക്രട്ടറി സജു കെ.പി, ട്രഷറർ അജി കെ.ജേക്കബ്, വനിത ഫോറം ജില്ല പ്രസിഡന്റ് ആനി അബ്രഹാം, ജില്ല ജോയിന്റ് സെക്രട്ടറി സിജു ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു.