തൃപ്പൂണിത്തുറ: കരിങ്ങാച്ചിറ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ഇടവക മദ്ധ്യസ്ഥനായ മാർഗീവർഗീസ് സഹദായുടെ ഓർമ പെരുന്നാൾ മേയ് 5, 6, 7 തിയതികളിൽ നടക്കും. 5ന് രാവിലെ 8.30 നുള്ള കുർബാനയ്ക്ക് ശേഷം മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രി​ഗോറിയോസ് കൊടി ഉയർത്തും. 5:30 ന് സന്ധ്യാ പ്രാർത്ഥന തുടർന്ന് സൺ​ഡേ സ്കൂളിൻ്റെ വാർഷിക സമ്മേളനവും വിദ്യാർത്ഥികളുടെ കലാപരിപാടികളും. 6 ന് വൈകിട്ട് 4 ന് പള്ളി ഉപകരണങ്ങൾ മേമ്പൂട്ടിൽ നിന്നും ആഘോഷത്തോടെ പള്ളിയിലേക്ക് കൊണ്ടുവരും. 7 ന് രാവിലെ 8.30 ന് ആരംഭിക്കുന്ന മൂന്നിൻമേൽ കുർബാനയ്ക്ക് കണ്ടനാട് ഭദ്രാസന മെത്രാപ്പൊലീത്ത മാത്യൂസ് മാർ ഇവാനിയോസ് മുഖ്യകാർമ്മികത്വം വഹിക്കും. 11 ന് നേർച്ചസദ്യ ആശീർവദിച്ച് ആരംഭം കുറിക്കും. വികാരിമാരായ ഫാ. സാംസൺ മേലോത്ത്, ഫാ. ഗ്രിഗർ കൊള്ളിനൂർ, ഫാ. ഷൈജു പഴംമ്പിള്ളി, ഫാ. ടിജോ മർക്കോസ്, കെ.എം. ഏലിയാസ്, ട്രസ്റ്റിമാരായ ബിനോയി എം. പാലത്തിങ്കൽ, എം.വി. വർഗീസ്, ജനറൽ കൺവീനർ ഐ.കെ. ജോർജ് എന്നിവർ നേതൃത്വം നല്കും.