kifbi

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ തിരഞ്ഞെടുപ്പ് കഴിയുംവരെ മുൻമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അടക്കമുള്ളവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് വിലക്കിയ സിംഗിൾബെഞ്ച് ഉത്തരവിനെതിരായ ഇ.ഡിയുടെ അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എസ്. ഈശ്വരനും അടങ്ങിയ ഡിവിഷൻബെഞ്ച് പിന്മാറി. സിംഗിൾബെഞ്ചിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിഷയം പരിഗണിച്ചതിനാലാണ് പിന്മാറ്റം. അപ്പീൽ മേയ് ഏഴിന് മറ്റൊരു ഡിവിഷൻബെഞ്ച് പരിഗണിക്കും.
മസാല ബോണ്ട് പുറപ്പെടുവിച്ചതിൽ വിദേശനാണ്യ വിനിമയച്ചട്ടത്തിന്റെ ലംഘനമുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് തോമസ് ഐസക് അടക്കമുള്ളവർക്ക് ഇ.ഡി നോട്ടീസ് നൽകിയത്.