മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്തിലെ അശരണരും നിരാലംബരുമായ വൃദ്ധമാതാപിതാക്കളുടെ കരുതലിനും സഹായത്തിനുമായി നിറവ് ചാരിറ്റബിൾ സൊസൈറ്റിക്ക് തുടക്കം കുറിച്ചു. ആയവന സേക്രട്ട് ഹാർട്ട് പള്ളി പാരിഷ് ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം എം.എ. മത്തായി മുടക്കാലിൽ നിർവഹിച്ചു. പ്രസിഡന്റ് സണ്ണി പൗലോസ് അദ്ധ്യക്ഷനായി. വികാരി ഫാ. മാത്യു മുണ്ടയ്ക്കൽ, നാട്ടുകൂട്ടം സെക്രട്ടറി പി.കെ. മണിക്കുട്ടൻ, പ്രസിഡന്റ് എ.ഡി. മധു, മൈലക്കൊമ്പ് ദിവ്യരക്ഷാലയം ഡയറക്ടർ ടോമി മാത്യു, റോയി പി. ഏലിയാസ്, എം.എസ്. ജയപ്രകാശ്, സന്തോഷ് കെ.എസ്, ജിമ്മി മാത്യു എന്നിവർ സംസാരിച്ചു.