palli
എറണാകുളം അങ്കമാലി അതിരൂപതാ പള്ളിയോഗ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തവർ

സ്വതന്ത്ര അതിരൂപതയായി നിലകൊള്ളാമെന്ന് പ്രതിനിധി സമ്മേളനം

കൊച്ചി: ജനാഭിമുഖ കുർബാനയെച്ചൊല്ലി സിറോമലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയിൽ വീണ്ടും ചേരിപ്പോര്. ഏകീകൃത കുർബാന നടപ്പാക്കണമെന്ന അന്ത്യശാസനം 328 ഇടവകകളുടെ കൈക്കാരൻമാരും വൈസ് ചെയർമാൻമാരും പങ്കെടുത്ത സമ്മേളനം തള്ളി. ലിറ്റർജിക്കൽ വേരിയന്റ് അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ അതിരൂപതയെ തകർക്കാൻ ശ്രമിക്കുന്നവരുമായി ഗൂഢാലോചന നടത്തുകയാണെന്ന് പള്ളിയോഗ പ്രതിനിധി സമ്മേളനം ആരോപിച്ചു.

ലിറ്റർജിക്കൽ വേരിയന്റ് അനുവദിക്കാൻ സിനഡിന് ബുദ്ധിമുട്ടുണ്ടെങ്കിൽ മാർപ്പാപ്പയുടെ നേരിട്ടുള്ള ഭരണത്തിൽ സ്വതന്ത്ര അതിരൂപതയായി നിലകൊള്ളാൻ തയ്യാറാണെന്ന് യോഗം പ്രഖ്യാപിച്ചു.

സമ്മേളനത്തിൽ ഫാ. ജോസഫ് പാറേകാട്ടിൽ ആമുഖപ്രസംഗം നടത്തി, വൈദി​ക സമ്മേളനത്തിലെ തീരുമാനങ്ങളും നിലപാടും വിശദീകരിച്ചു. അശോകപുരം ഇടവക കൈക്കാരൻ ജെമി ആഗസ്റ്റിൻ, കാഞ്ഞൂർ ഇടവക വൈസ് ചെയർമാൻ ജോജി പുതുശേരി, തൈക്കാട്ടുശേരി ഇടവക വൈസ് ചെയർമാൻ ജോസഫ് തോമസ് തുടങ്ങിയവർ സംസാരി​ച്ചു.

അനധികൃതയോഗം: സംരക്ഷണ സമിതി

ഒരു വിഭാഗം വൈദികരും അൽമാരും ഇടവക കൈക്കാരന്മാരുടെയും വൈസ് ചെയർന്മാരുടെയും യോഗം അനധികൃതമായി വിളിച്ചുകൂട്ടിയതിന് അതിരൂപത ഭരണ നേതൃത്വമാണ് ഉത്തരവാദികളെന്ന് സംയുക്തസഭാ സംരക്ഷണ സമിതി ആരോപിച്ചു.

അതിരൂപതയുടെ സ്ഥാപനത്തിൽ യോഗം സംഘടിപ്പിക്കുന്നത് അറിഞ്ഞിട്ടും തടയാൻ ബിഷപ്പ് ബോസ്‌കോ പുത്തൂരും അതിരൂപത കൂരിയ അംഗങ്ങളും നടപടി സ്വീകരിച്ചില്ലുൈച

കുറ്റക്കാരായ വൈദികരെ വിചാരണ ചെയ്യുന്ന ട്രൈബ്യൂണലിന്റെ പ്രവർത്തനം തടയുമെന്ന പ്രഖ്യാപനം ഗുണ്ടായിസവും കുറ്റക്കാരെ സംരക്ഷിക്കാനുള്ള ഗൂഢതന്ത്രവുമാണ്. സഭാ കോടതിയുടെ പ്രവർത്തനങ്ങൾക്കു സംരക്ഷണം നൽകുമെന്ന് ചെയർമാൻ മത്തായി മുതിരേന്തി, വൈസ് ചെയർമാൻമാരായ വിത്സൻ വടക്കുഞ്ചേരി, ജോസ് മാളിയേക്കൽ, കുര്യാക്കോസ് പഴയമഠം, ജോണി തോട്ടക്കര, അലക്‌സാണ്ടർ തിരുവാങ്കുളം, ജനറൽ സെക്രട്ടറി ജിമ്മി പുത്തിരിക്കൽ എന്നിവർ പറഞ്ഞു.