കൊച്ചി: ഓൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ (എ.കെ.ടി.എ) ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ ഇന്ന് മേയ് ദിന റാലിയും സെമിനാറും സംഘടിപ്പിക്കും. രാവിലെ 9.30ന് പാലാരിവട്ടം ജംഗ്ഷനിൽ നിന്നും റാലി ആരംഭിക്കും. തുടർന്ന് പൈപ്പ് ലൈൻ ജംഗ്ഷനിൽ നടക്കുന്ന സെമിനാർ സെക്രെട്ടറി എ.എസ്. കുട്ടപ്പൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ടി.ആർ. നളിനാക്ഷൻ അദ്ധ്യക്ഷത വഹിക്കും.