chinju

കൊച്ചി: വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിച്ച് കുട്ടികളെ മികച്ച വിദ്യാഭ്യാസമേഖല തിരഞ്ഞെടുക്കാൻ പ്രാപ്തരാക്കുന്ന കേരളകൗമുദിയുടെ ജനകീയദൗത്യം മാതൃകാപരമെന്ന് ക്ഷീരവികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. അലയൻസ് യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ കേരളകൗമുദിയും കൗമുദി ടിവിയും സംയുക്തമായി സംഘടിപ്പിച്ച 'എഡ്യൂകൗമുദി" കരിയർ ഗൈഡൻസ് ഇവന്റ് പാലാരിവട്ടം ഹോട്ടൽ റിനൈയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസത്തിൽ കുട്ടികളുടെ ആഗ്രഹങ്ങൾക്ക് രക്ഷിതാക്കൾ പ്രാധാന്യം നൽകണം. ഉപരിപഠനസാദ്ധ്യതകളെക്കുറിച്ച് അവർക്ക് വ്യക്തമായ ധാരണയുണ്ട്. സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസരംഗത്ത് സമഗ്രമാറ്റം വരികയാണ്. 6,000 കോടിരൂപ ഇതിനകം മാറ്റിവച്ചിട്ടുണ്ട്. കുട്ടികൾക്ക് കേരളത്തിൽത്തന്നെ മികച്ച ജോലി ലഭിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി. കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ അദ്ധ്യക്ഷത വഹിച്ചു.

കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ്, ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാൻസലർ ഡോ.ജെ. ലത, കൗമുദി ടിവി ജനറൽ മാനേജർ സുധീർകുമാർ, കേരളകൗമുദി ജനറൽ മാനേജർമാരായ എ.ജി. അയ്യപ്പദാസ്, ഷിറാസ് ജലാൽ, കൗമുദി ടിവി ഡി.ജി.എം (മാർക്കറ്റിംഗ്) റോയ് ജോൺ, കേരളകൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ് എം.പി. ശ്യാംകുമാർ എന്നിവർ സന്നിഹിതരായിരുന്നു.

ഉന്നത വിദ്യാഭ്യാസമേഖലയിൽ മികച്ച സംഭാവനകൾ നൽകിയ വിസ്റ്റോസ് ഗ്ലോബൽസ്റ്റഡി എബ്രോഡ് കൺസൾട്ടന്റ്സ് ജനറൽ മാനേജർ ശ്യാംപ്രസാദ്, നൂറുൽ ഇസ്ലാം സെന്റർഫോർ ഹയർ എഡ്യൂക്കേഷൻ ഡയറക്ടർ (ടെക്നോളജി ബിസിനസ്) ഡോ. ആർ.എസ്. റിമാൽ ഐസക്, ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാൻസലർ ഡോ. ജെ. ലത, എസ്.എൽ.ബി.എസ് മാർക്ക്‌ലാൻസ് എം.ഡി ജിങ്കാ ജോസ്, കോളേജ് ഒഫ് ആർക്കിടെക്ചർ ട്രിവാൻഡ്രം അസി. പ്രൊഫസർ അജയ് അശോക് എന്നിവർ മന്ത്രിയിൽനിന്ന് ആദരം ഏറ്റുവാങ്ങി.

പ്രശസ്ത കരിയർ ഗുരുക്കന്മാരായ പി.ആ‌ർ. വെങ്കിട്ടരാമൻ, ഡോ. അച്യുത്ശങ്കർ എസ്. നായർ എന്നിവർ ക്ളാസ് നയിച്ചു.

ഉപരിപഠനത്തിന്റെ അനന്തസാദ്ധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് മോഡറേറ്ററായി. ഡോ.ആർ.എസ്. റിമാൽ ഐസക്, ഡോ.ജെ. ലത, കൺസൽട്ടന്റ് സൈക്യാട്രിസ്റ്റ് എൽസി ഉമ്മൻ, കരിയർ അനലിസ്റ്റ് റിട്ട. ഡിവൈ.എസ്.പി കെ.എം. സജീവ്, എസ്.എൽ.ബി.എസ് സി.ഒ.ഒ ജിസ് മാത്യു എന്നിവർ സംസാരിച്ചു.