t-bj
അങ്കമാലി ടി.ബി ജംഗ്ഷനിൽ ദിക്കറിയാത്ത വിധം വാഹന കുരുക്ക്

അങ്കമാലി : നിയമപാലകർ കണ്ണടച്ചോടെ അങ്കമാലി ടി.ബി ജംഗ്ഷനിൽ ഗതാഗതകുരുക്ക് രൂക്ഷമായി. പൊലീസ് കാഴ്ചക്കാരായതോടെ ഓട്ടോഡ്രൈവർമാരും നാട്ടുകാരുമാണ് വാഹനങ്ങൾ നിയന്ത്രിച്ച് കുരുക്കഴിക്കാൻ പാടുപെടുന്നത്.

തൃശൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ടൗണിൽ കയറാതെയും, കാലടിയിലെ കുരുക്കിൽ അകപ്പെടാതിരിക്കാനും ക്യാമ്പ് ഷെഡ് റോഡിലെ പ്രധാന കവലയായ ടി.ബി. ജംഗ്ഷനിൽ എത്തിച്ചേരുന്നു. മഞ്ഞപ്ര ഭാഗത്തു നിന്ന് തൃശൂർ ആലുവ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും എം.സി. റോഡിൽ നിന്നും വടക്കൻ ജില്ലകളിലേക്ക് പോകുന്ന ദീർഘദൂര ബസുകളും ഈ കവലയിൽ തന്നെ എത്തുന്നു. പഴയമാർക്കറ്റ് റോഡിൽ നിന്നും വിവിധഭാഗത്തേക്ക് പോകുന്ന ചെറുവാഹനങ്ങൾ കൂടി ടി.ബി ജംഗ്ഷഷനിലെത്തുന്നതോടെ അഴിക്കാൻ കഴിയാത്തവിധം ഗതാഗത കുരുക്ക് മുറുകുന്നു.

വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളെ ഒരു വരിയായി കടത്തിവിടാൻ കഴിഞ്ഞാൽ ഗതാഗത കുരുക്കിന് ഒരു പരിധി വരെ പരിഹരമുണ്ടാക്കാം ഉണ്ടാക്കാം. എന്നാൽ കാഴ്ചക്കാരായി നിൽക്കുന്ന നിയപാലകർ തടസം നീക്കാൻ ഒരു നടപടിയും എടുക്കുന്നില്ലെന്നാണ് ആക്ഷേപം. കവലയിലെ കുരുക്കഴിക്കാൻ ടി.ബി സ്റ്റാൻഡിലെ ഓട്ടോഡ്രൈവർമാർ കിണഞ്ഞ് പരിശ്രമിക്കുന്നത് നിത്യകാഴ്ചയാണ്. തിരക്കുള്ള സമയങ്ങളിൽ നിയമപാലകർ ടി.ബി ജംഗ്ഷനിലെ ഗതാഗതനിയന്ത്രണം ഏറ്റെടുത്ത് തടസമൊഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.