കാലടി: സമന്വയ കാർഷിക സ്വയം സഹായ സംഘത്തിന്റെയും ഡോ: പല്പു പുരുഷ സ്വയം സഹായ സംഘത്തിന്റെയും സംയുക്ത വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി. പണ്ടാല വീട്ടിൽ പി.ജി.ഗോകുലിന്റെ വസതിയിൽ നടന്ന കുടുംബ സംഗമം വി.കെ.ഗോപി ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗങ്ങളെ പൊന്നാടയണിച്ച് ആദരിച്ചു. ഗൗരി നന്ദയുടെ പ്രഭാഷണവും തുടർന്ന് കുട്ടികളുടെ കലാവിരുന്ന് , സമ്മാനദാനം സ്‌നേഹവിരുന്ന് എന്നിവയും നടന്നു. പി.എസ്. വിദ്യാധരൻ, കെ.വി. പ്രകാശൻ, ടി.കെ. ബാബു, വാർഡ് മെമ്പർ സതി ഷാജി, അരുൺ ഒബ്രോയ്, പി.എസ്. പ്രസാദ്, സലിംരാജ്, കെ.വി. സുരേഷ്, ഷാജി മാടപ്പുറം, മണി ചന്ദ്രത്തിൽ എന്നിവർ പങ്കെടുത്തു.