കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ ആസ്വാദന കൂട്ടായ്മയുടെ ഭാഗമായി 'വിദേശ രാജ്യ കുടിയേറ്റം - വൃദ്ധ സദനമായി മാറുമോ കേരളം" എന്ന വിഷയത്തിൽ ചർച്ച നടന്നു. സി.പി. രഘുനാഥ് വിഷയാവതരണം നടത്തി. സജി പുത്തൻകുരിശ്, എം.എസ്. ധനുജ, രാധാകൃഷ്ണമേനോൻ, കെ.എസ്. അനഘ എന്നിവർ സംസാരിച്ചു.