മട്ടാഞ്ചേരി: കെ.എസ് ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ മട്ടാഞ്ചേരി ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടക്കൊച്ചി - കുമ്പളങ്ങി മേഖലാ യൂണിറ്റ് രൂപീകരണ സമ്മേളനം നടന്നു. കഴുത്തുമുട്ട് കൊച്ചിൻ കോർപ്പറേഷൻ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് കെ.വി. വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി. ജനാർദ്ദന പിള്ള ഉദ്ഘാടനം ചെയ്തു. വി. പി.മിത്രൻ, ആൻസൽ സേവ്യർ, ചാൾസ് ബ്രോമസ്, എ.ജി. ജോയ്, അജിത് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ. കൺവീനർ : സുരേഷ് കെ ബി. സെക്രട്ടറി : പ്രതീഷ് പി. എസ് എന്നിവരെ തിരഞ്ഞെടുത്തു.