
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ യൂക്കോ ബാങ്ക് 1,654കോടി രൂപ അറ്റാദായം നേടി. പ്രവർത്തന ലാഭം 4,576കോടി രൂപയായി. ബാങ്കിന്റെ ആകെ ബിസിനസ് 9.5 ശതമാനം ഉയർന്ന് 4,50,007കോടി രൂപയിലെത്തി. ആകെ നിഷ്‌ക്രിയ ആസ്തി മുൻ വർഷത്തെ 1.29 ശതമാനത്തിൽ നിന്ന് 0.89 ശതമാനമായി കുറഞ്ഞു. അറ്റപലിശ വരുമാനം, പലിശയിതര വരുമാനം എന്നിവയിൽ ഉണ്ടായ ഗണ്യമായ വർദ്ധനയാണ് അറ്റാദായം ഉയരാൻ കാരണമെന്ന് ബാങ്കിന്റെ എം. ഡിയും സി. ഇ. ഒയുമായ അഷ്വനി കുമാർ പറഞ്ഞു. ഇക്കാലയളവിൽ എല്ലാ മേഖലകളിലും ബാങ്ക് മികച്ച വളർച്ച കൈവരിച്ചെന്ന് അദ്ദേഹം പറഞ്ഞു.