പെരുമ്പാവൂർ: താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെരുമ്പാവൂർ ആശാൻ സ്മാരക സാഹിത്യ വേദി അംഗം ജോബ് സി കൂടാലപ്പാടിന് സാമ്പത്തിക സഹായം നൽകി. ആശാൻസ് മാരക സാഹിത്യ വേദി പ്രസിഡന്റ് എം.എം. ഓമനക്കുട്ടൻ, സെക്രട്ടറി ജോൺസൺ ഇരിങ്ങോൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എൻ.ആർ. മുരളീധരൻ എന്നിവർ ആശുപത്രിയിൽ എത്തിയാണ് ചികിത്സാ സഹായം കൈമാറിയത്.