ചോറ്റാനിക്കര: കേരളകൗമുദി കൊച്ചി യൂണിറ്റിന്റെയും മുളന്തുരുത്തി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്റെയും ആഭിമുഖ്യത്തിൽ അഗ്നിസുരക്ഷാ സെമിനാർ നടത്തി.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഡിസ്ക് ആൻഡ് കമെൻഡേഷൻ അവാർഡ് നേടിയ ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാറിനെയും മുളന്തുരുത്തി ഫയർസ്റ്റേഷനിലെ ഒമ്പത് ഉദ്യോഗസ്ഥരെയും ചടങ്ങിൽ ആദരിച്ചു.
മുളന്തുരുത്തി ഫയർസ്റ്റേഷനിൽ നടന്ന ചടങ്ങിൽ കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി. ദിലീപ്‌കുമാർ കെ. ഹരികുമാറിനെ പൊന്നാട അണിയിച്ച് ആദരിച്ചു. മുളന്തുരുത്തി ഫയർസ്റ്റേഷൻ അസി. സ്റ്റേഷൻ ഓഫീസർ യു. ഇസ്മയിൽ ഖാൻ അദ്ധ്യക്ഷത വഹിച്ചു.
അവാർഡ് ജേതാക്കളായ വി.പി. സുനിൽ, എസ്. രഞ്ജിത്ത്, കെ.ഡി. ബൈജു, ടി.ആർ. അനിൽകുമാർ, അനീഷ് പി.ആർ, ജിജോ ടി.പി, വിഷ്ണു വി.ആർ, ഉദേഷ് വി.യു, മോഹനൻ എ.എ എന്നിവരെ മുളന്തുരുത്തി പൊലീസ് എസ്.എച്ച്.ഒ മനേഷ് പൗലോസ്, ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ എന്നിവർ ചേർന്ന് ആദരിച്ചു.
മുളന്തുരുത്തി എസ്.എച്ച്.ഒ മനേഷ് പൗലോസ്, കേരളകൗമുദി ചോറ്റാനിക്കര ലേഖകൻ രാജേഷ് സോപാനം, അസി. ഫയർസ്റ്റേഷൻ ഓഫീസർ ടി.കെ. പ്രകാശൻ, പിറവം ഫയർസ്റ്റേഷൻ ഓഫീസർ പ്രഭുൽ, ഹോംഗാർഡ് എൻ. ജയ എന്നിവർ സംസാരിച്ചു.