 
മുംബയ്: ചെമ്പൂർ ശങ്കരാലയം സൻസ്താ ട്രസ്റ്റ് വക അയ്യപ്പ ക്ഷേത്രത്തിൽ നടക്കുന്ന മഹാകുംഭാഭിഷേകത്തോടനുബന്ധിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച പ്രത്യേകപതിപ്പ് ജഗദ്‌ഗുരു ഭദ്രിശങ്കരാചാര്യ ശ്രീവിദ്യാധിനവ ശ്രീകൃഷ്ണാനന്ദ തീർത്ഥ മഹാസ്വാമിയുടെ സാന്നിദ്ധ്യത്തിൽ പ്രകാശനം ചെയ്തു. ശങ്കരാചാര്യമഠം ശ്രീകാര്യം ചന്ദ്രശേഖര മൗലീശ്വരനിൽനിന്ന് കുംഭാഭിഷേകകമ്മിറ്റി ചെയർമാൻ കെ.എസ്. ജയരാമൻ, ശങ്കരാലയം ചെയർമാൻ ഡോ. കെ. സുബ്രഹ്മണ്യൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
ശ്രീ ഹരിഹരപുത്ര ഭജൻസമാജ് ട്രസ്റ്റ് പ്രസിഡന്റ് ജയന്ത് ലാപ്സിയ, സെക്രട്ടറി വി. രാമൻ, ശബരിമല മാളികപ്പുറം മേൽശാന്തി സമാജം സെക്രട്ടറി മൈലക്കോടത്ത് റെജികുമാർ നമ്പൂതിരി, ട്രഷറർ എടമന എൻ. ദാമോദരൻ പോറ്റി, അഖില ഭാരതീയ അയ്യപ്പധർമ്മ പ്രചാരസഭ ദേശീയ പ്രസിഡന്റ് അയ്യപ്പദാസ്, ആർ.എസ്. ജഗനാഥൻ, ഹരിവരാസനം അവാർഡ് ജേതാവ് വീരമണി രാജു, കേരളകൗമുദി ലേഖകൻ കെ.സി. സ്മിജൻ എന്നിവർ സംബന്ധിച്ചു.