
കൊച്ചി: നിർമ്മാണ, റിയൽ എസ്റ്റേറ്റ് വികസന മേഖലയിലെ പ്രമുഖരായ കെ. ബി. സി ഗ്ലോബൽ ലിമിറ്റഡിന്റെ ഓഹരികൾ യു. എസ് ആസ്ഥാനമായ മിനർവ വെഞ്ച്വേഴ്‌സ് ഫണ്ട് ഏറ്റെടുത്തു. മിനർവ വെഞ്ച്വേഴ്‌സ് ഫണ്ട് കെ. ബി. സി ഗ്ലോബൽ ലിമിറ്റഡിന്റെഒരു കോടി ഓഹരികൾ ഒന്നിന് 2.05രൂപയ്ക്കാണ് വാങ്ങിയത്.
'ആഭ്യന്തര, അന്തർദേശീയ വിപണികളിലെ അവസരങ്ങൾ ഉപയോഗപ്പെടുത്തി ആഗോള റിയൽ എസ്റ്റേറ്റ് ലാൻഡ്‌സ്‌കേപ്പിലെ മുൻനിരയിലേക്ക് ഉയരാൻ ഒരുങ്ങുകയാണെന്ന് കെ. ബി. സി ഗ്ലോബൽ ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ നരേഷ് കർദ പറഞ്ഞു,