geo

കൊച്ചി: പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിതിന്റെ മൊത്തം വരുമാനം 624 കോടി രൂപയിലെത്തി. നികുതിക്ക് മുൻപുള്ള ലാഭം മുൻ സാമ്പത്തിക വർഷത്തിലെ 119 കോടിയിൽ നിന്നും 61 ശതമാനം വർദ്ധിച്ച് 192 കോടി രൂപയായി. അറ്റാദായം 48 ശതമാനം ഉയർന്ന് 149 കോടി രൂപയായി.
നാലാം പാദത്തിലെ മൊത്തം വരുമാനം 209 കോടി രൂപയാണ്. മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 79 ശതമാനത്തിന്റെ വർദ്ധനയാണ് വരുമാനത്തിലുണ്ടായത്. ജനുവരി മുതൽ മാർച്ച് വരെ 117 കോടി രൂപയായിരുന്നു കമ്പനിയുടെ മൊത്തം വരുമാനം.
ഒരു രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 1.50 രൂപ ലാഭവിഹിതം നൽകാൻ ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തു.