തിരുവാങ്കുളം: പബ്ലിക്‌ലൈബ്രറിയിലെ തൂലിക കലാസാഹിത്യ വേദിയുടെ പ്രസിദ്ധീകരണമായ 'തൂലിക'യുടെ ആറാം ലക്കം കണയന്നൂർ താലൂക്ക് ലൈബ്രറി പ്രസിഡന്റ് എ.കെ. ദാസ് പ്രകാശനം ചെയ്തു. വേദി കൺവീനർ വിജയ് ഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡന്റ് സി.കെ. വേണുഗോപാലൻ, സാഹിത്യ വേദി സെക്രട്ടറി കെ.ഒ.കുഞ്ഞുമോൻ, സെക്രട്ടറി ടി.പി. കൊച്ചുമോൻ, പി.ജി. ഉഷാകുമാരി, വഴിത്തല രവി, സുരേഷ് ശങ്കർ എന്നിവർ സംസാരിച്ചു.