bullet

പൂനെ: നടുറോഡിൽ റോയൽ എൻഫീൽഡ് ബുള്ളറ്റ് ബെെക്കിന് തീപിടിച്ചു. പൂനെയിലെ കേശവ് നഗറിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ റോഡിന്റെ നടുവിലായി നിർത്തിവച്ചിരിക്കുന്ന ബുള്ളറ്റ് ബെെക്ക് കാണാൻ കഴിയുന്നു.

ഇതിൽ നിന്ന് തീ ഉയരുന്നതും കാണാം. തുടർന്ന് സമീപത്ത് ഉണ്ടായിരുന്നവർ അവിടെയുണ്ടായിരുന്ന ടാങ്കർ ലോറിയിൽ നിന്ന് വെള്ളം എടുത്ത് തീ അണയ്ക്കാൻ ശ്രമിക്കുന്നു. ആദ്യം കൂറെ വെള്ളം ഒഴിച്ചിട്ടും തീ അണയുന്നില്ല. തുടർന്ന് ബക്കറ്റ് ഉപയോഗിച്ച് വെള്ളം ഒഴിക്കുന്നു. നിരവധിപേർ റോഡിൽ ഇത് കണ്ട് നിൽക്കുന്നതും വീഡിയോയിൽ ഉണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

ഉയർന്ന താപനില കാരണം റോയൽ എൻഫീൽഡ് ബുള്ളറ്റിന് തീപിടിച്ചു. അതുവഴി പോയ വാട്ടർ ടാങ്കർ ലോറിയിൽ നിന്ന് വെള്ളം എടുത്ത് തീ അണച്ചതായും പങ്കുവച്ച വീഡിയോയിൽ കുറിച്ചിട്ടുണ്ട്. വീഡിയോ വെെറലായതിന് പിന്നാലെ നിരവധി കമന്റും ലഭിക്കുന്നുണ്ട്. ചിലർ വേനൽക്കാലത്ത് വാഹനത്തിൽ പെട്രോൾ - ഡീസൽ എന്നിവ പൂർണമായും നിറയ്ക്കരുതെന്ന് പറയുന്നുണ്ട്. ഇത് വാഹനത്തിന് തീപിടിക്കാൻ കാരണമാകുമെന്നാണ് അവരുടെ അഭിപ്രായം.

അടുത്തിടെ ഇത്തരത്തിൽ നിരവധി വാർത്തകൾ പുറത്തുവരുന്നുണ്ട്. ഏതാനും ആഴ്ചകൾക്ക് മുൻപ് ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച വാർത്ത പ്രചരിച്ചിരുന്നു. ചാർജിംഗിനിടെ വാഹനത്തിലെ ബാറ്ററി പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണം.

View this post on Instagram

A post shared by Pune Smartcity | पुणे स्मार्टसिटी (@pune_smartcity)