
കൊച്ചി: അമൃത വിശ്വവിദ്യാപീഠത്തിലെ സ്‌കൂൾ ഒഫ് സോഷ്യൽ ആൻഡ് ബിഹേവിയറൽ സയൻസസിൽ വിവിധ കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.അമൃതപുരി, കോയമ്പത്തൂർ കാമ്പസുകളിൽ ബി. എസ്. ഡബ്ല്യു ഓണേഴ്‌സ് വിത്ത് റിസർച്ച്, എം. എസ് .ഡബ്ല്യു , പി.ജി ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി (കോയമ്പത്തൂർ), എം.എസ്.സി കൊഗ്‌നിറ്റീവ് സയൻസസ്, ലേണിംഗ് ആൻഡ് ടെക്‌നോളജി (അമൃതപുരി) എം. എസ്. സി സോഷ്യൽ ഡാറ്റാ സയൻസ് (ഫരീദാബാദ്) എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. യൂനെസ്‌കോയുടെ പ്രോഗ്രാമുകളിലും പ്രൊജക്ടുകളിലും ഭാഗമാകാനും രാജ്യാന്തര സർവകലാശാലകളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള സൗകര്യവും വിദ്യാർത്ഥികൾക്ക് ലഭിക്കും.