
കൊച്ചി: ടൊയോട്ട ഗ്ലാൻസ, ഹൈറൈഡർ, ഫോർച്യൂണർ, ഹൈലെക്‌സ്, കാമ്രി എന്നീ വാഹനങ്ങൾ അത്യാകർഷകമായ ആനുകൂല്യങ്ങളോടെ സ്വന്തമാക്കാൻ നിപ്പോൺ ടൊയോട്ട പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. എക്‌സ്‌ചേഞ്ച് ബോണസ്, അക്‌സസറികളിൽ കിഴിവ്, എക്‌സ്റ്റൻഡഡ് വാറന്റി കൂടാതെ നിലവിലെ ടൊയോട്ട ഉടമസ്ഥർക്കായി ലോയൽറ്റി ബോണസും ഇതിലൂടെ ലഭിക്കും. പ്രീഓൺഡ് വാഹനങ്ങൾ ഒരു മണിക്കൂറിനുള്ളിൽ മികച്ച വിലയ്ക്ക് വിൽക്കുവാനും, എക്‌സ്‌ചേഞ്ച് ചെയ്യുവാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്, ഈ ആനുകൂല്യങ്ങൾ ഏപ്രിൽ 30 വരെ ലഭ്യമാണ്.