പടി. കോടിക്കുളം: തൃക്കോവിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ഒമ്പതിന് നടക്കും. ക്ഷേത്രം തന്ത്രി എൻ.ജി. സത്യപാലൻ തന്ത്രിയും ക്ഷേത്രം മേൽശാന്തി കെ.എൻ. രാമചന്ദ്രൻ ശാന്തിയും മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ അഞ്ചിന് നിർമ്മാല്യം,​ അഭിഷേകം,​ 5.30ന് അഷ്ടദ്രവ്യമഹാഗണപതി ഹവനം,​ 6.10നും 6.20നും മദ്ധ്യേ വിശേഷാൽ പ്രതിഷ്ഠാ സമയപൂജ,​ 10.30ന് കലശപൂജകൾ,​ 11.30ന് കലശാഭിഷേകങ്ങൾ,​ 12.15ന് മദ്ധ്യാഹ്നപൂജ,​ 12.30ന് മഹാപ്രസാദഊട്ട്,​ വൈകിട്ട് അഞ്ചിന് നടതുറക്കൽ,​ 6.30ന് വിശേഷാൽ ദീപാരാധന എന്നിവയുണ്ടാകുമെന്ന് ക്ഷേത്രം പ്രസിഡന്റ് പി.ഡി. സോമനാഥ് പുൽപറമ്പിൽ,​ സെക്രട്ടറി എം.ജി. രാജൻ മലന്താട്ട്,​ ജോയിന്റ് കൺവീനർ വി.കെ. ഷിബു എന്നിവർ അറിയിച്ചു.