ഉടുമ്പന്നൂർ: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ രാജിവെച്ചു. സി.പി.ഐ പ്രതിനിധിയായിരുന്നു. എൽ.ഡി.എഫ് മുന്നണി ധാരണ പ്രകാരമാണ് രാജി. 16 അംഗ ഭരണ സമിതിയിൽ ഉടുമ്പന്നൂർ എൽ.ഡി.എഫ്- 13, യു.ഡി.എഫ്- 3 എന്നിങ്ങനെയാണ് കക്ഷി നില. ഉടുമ്പന്നൂർ പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഹെഡ് ക്ലർക്കിനാണ് രാജി കൈമാറിയത്. തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിക്കുന്ന തീയതി പ്രകാരം പുതിയ വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കും. കേരള കോൺഗ്രസിലെ (എം) ആതിര രാമചന്ദ്രനാണ് അടുത്ത വൈസ് പ്രസിഡന്റാകാൻ സാദ്ധ്യതയെന്ന് എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു.