തൊടുപുഴ : യു ഡി എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ തൊടുപുഴ നിയോജക മണ്ഡലം തിരഞ്ഞെടുപ്പു കൺവെൻഷൻ വ്യാഴാഴ്ച്ച വൈകുന്നേരം നാലിന് തൊടുപുഴ പഴയ ബസ് സ്റ്റാന്റ് മൈതാനത്ത് നടക്കുമെന്ന് നിയോജക മണ്ഡലം ചെയർമാൻ എ എം ഹാരിദ്, കൺവീനർ എൻ ഐ ബെന്നി, കോഡിനേറ്റർ അഡ്വ. ജോസി ജേക്കബ് എന്നിവർ അറിയിച്ചു. കൺവൻഷൻ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി ജെ ജോസഫ് എം എൽ എ അദ്ധ്യക്ഷത വഹിക്കും. സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് ഉൾപ്പടെ പ്രമുഖ നേതാക്കൾ പങ്കെടുക്കും.