തൊടുപുഴ : വന്യജീവികളുടെ ആക്രമണം ദിനംപ്രതി തുടരുമ്പോഴും സംസ്ഥാന സർക്കാരിന്റെ തികഞ്ഞ നിസ്സംഗത തുടരുന്നത് അത്യന്തം പ്രതിഷേധാർഹമാണെന്ന് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് പറഞ്ഞു.
വനം മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഭാഗത്തു നിന്ന് അനങ്ങാപ്പാറനയമാണുണ്ടായിട്ടുള്ളത്. ഓരോ ദിവസവും വന്യജീവികളുടെ ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കുപറ്റിയിട്ടുള്ളത്. വന്യജീവികളെ നിയന്തിക്കാൻ നിരവധി നിർദ്ദേശങ്ങൾ സർവ്വകക്ഷി സമ്മേളനത്തിൽ ഉയർന്നു വന്നെങ്കിലും ഒരു നിർദ്ദേശവും നടപ്പിലാക്കാൻ സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വനം മന്ത്രി ഉടൻ ജില്ല സന്ദർശിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.