തൊടുപുഴ:ജില്ലയുടെ ലീഡ് ബാങ്ക് ആയി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചുമതലയേറ്റു.എസ്.ബി.ഐ തൊടുപുഴ മങ്ങാട്ടുകവലയിലെ റീജിയണൽ ഓഫീസിൽ നടന്ന ചടങ്ങ് ആർ.ബി.ഐ പ്രതിനിധി എം.മുത്തുകുമാർ ഉദ്ഘാടനം ചെയ്തു.കേന്ദ്ര സർക്കാരിന്റെയും ആർ.ബി.ഐയുടെയും നിർദ്ദേശങ്ങളും ജില്ലയിലെ ജനസുരക്ഷാ പദ്ധതികൾ ഉൾപ്പെടെയുള്ളവ നടപ്പിലാക്കുന്നതും ലീഡ് ബാങ്ക് നേതൃത്വത്തിലാണ്. ഈ പദവിയാണ് ആർ.ബി.ഐ നിർദ്ദേശപ്രകാരം എസ്.ബി.ഐ ഏറ്റെടുത്തത്.ചടങ്ങിനോടനുബന്ധിച്ച് എസ്.ബി.ഐയുടെ സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി ഇടുക്കി ഒരു മിടുക്കി എന്ന പദ്ധതിയിലേക്ക് നൽകിയ അഞ്ചോളം വീൽചെയറുകൾ ആരോഗ്യവകുപ്പിന് വേണ്ടി ഇടുക്കി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.അജി പി.എൻ ഏറ്റുവാങ്ങി.എസ്.ബി.ഐ.തൊടുപുഴ റീജിയണൽ മാനേജർ സാബു എം.ആർ, ലീഡ് ബാങ്ക് മാനേജർ ഗ്രീഷ്മ റിച്ചാർഡ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.