rajan

പീരുമേട് : മാർ ബസേലിയോസ് എൻജിനീയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിങ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അഡ്വാൻസെസ് ഇൻ സ്മാർട്ട് കമ്പ്യൂട്ടിങ് ആൻഡ് ഡാറ്റാ സയൻസ് എന്ന വിഷയത്തെ ആസ്പദമാക്കി അന്താരാഷ്ട്ര കോൺഫറൻസ് നടന്നു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോളേജ് ഡയറക്ടർ പ്രിൻസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കൊച്ചി ടാറ്റാ കൺസൾട്ടൻസി സർവ്വീസ് മേധാവി ദീപക് രാജൻ ഉദ്ഘാടനം ചെയ്തു. ഓൺലൈനും ഓഫ്‌ലൈനുമായി നടന്ന സെമിനാറിൽ നൂറിൽപരം വിദ്യാർത്ഥികൾ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. വി.ഐ.ജോർജ്, വൈസ് പ്രിൻസിപ്പൽ പ്രൊഫ. എലിയാസ് ജാൻസൺ, കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് വിഭാഗം മേധാവി പ്രൊഫ. ആനി ചാക്കോ, പ്രൊഫ. ജോസ്മി ജോർജ്, പ്രൊഫ. ഉഷസ് മറിയ ജോസഫ് എന്നിവർ പ്രസംഗിച്ചു.