niyas
നിയാസ് കൂരാപ്പിള്ളി അനുസ്മരണം മുൻ ഡി.സി.സി പ്രസിഡന്റ് റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: മുൻ കെ.എസ്.യു ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പിള്ളിയുടെ വേർപാടിന്റെ ആറാം വാർഷികം ആചരിച്ചു. 'ഓർമ്മകളിലെന്നും നമ്മുടെ കൂരാൻ ' എന്ന പേരിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ കെ.എസ്.യു ,യൂത്ത് കോൺഗ്രസ്സ്, കോൺഗ്രസ്സ് പ്രവർത്തകർ പങ്കെടുത്തു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും രാജീവ് ഭവനിൽ അനുസ്മരണ സമ്മേളനവും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും നടന്നു.കെ.എസ്.യു ജില്ലാ പ്രസിഡന്റ് നിതിൻ ലൂക്കോസ് അദ്ധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം മുൻ ഡി.സി.സി പ്രസിഡന്റ് റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ പി.ജെ അവിര, രാജു ഓടക്കാൻ, ഇന്ദു സുധാകരൻ, എൻ.ഐ ബെന്നി, ജാഫർഖാൻ മുഹമ്മദ്, എം.എച്ച് സജീവ്, കെ.എസ്.യു മുൻ ജില്ലാ പ്രസിഡന്റ് ടോണി തോമസ്,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു കെ ജോൺ, നിയോജകമണ്ഡലം പ്രസിഡന്റ് ബിലാൽ സമദ്, ജില്ലാ സെക്രട്ടറി ബിപിൻ അഗസ്റ്റിൻ കെഎസ്യു ജില്ലാ ഭാരവാഹികളായ നിഖിൽ ചോപ്ര, ആൽബർട്ട് കുന്നപ്പള്ളി, ജയ്സൺ തോമസ്,സാനറ്റ് ഷാജി ഗൗതം റെജി, ആൻഡ്ഡോ സർജിൻ, റോബിൻ ജോർജ്, നവീൻ സെബാസ്റ്റ്യൻ,റിസ്വാൻ പാലമൂടൻ, സിബി മാത്യു, നിയോജകമണ്ഡലം പ്രസിഡന്റുമാരായ അഷ്‌കർ ഷമീർ, ജോൺസൻ ജോയ് എന്നിവർ പ്രസംഗിച്ചു.റഹ്മാൻ ഷാജി, അൽത്താഫ് സുധീർ,ബിനീഷ് ബെന്നി എന്നിവർ നേതൃത്വം നൽകി.