തൊടുപുഴ :തൊടുപുഴ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ വോട്ട് അഭ്യർത്ഥച്ച് എൽ ഡി എഫ് സ്ഥാനാർഥി ജോയ്സ് ജോർജ്. രാവിലെ കൊടികുത്തിയിൽ വർക്ക്‌ഷോപ്പ് തൊഴിലാളികളെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. പിന്നീട് മുട്ടം ജില്ലാ കോടതിയിൽ എത്തി അഭിഭാഷകരെ കണ്ടു. പഴയകാല സഹപ്രവർത്തകരെ കണ്ട് വോട്ട് അഭ്യർത്ഥിച്ച ജോയ്സ് ജോർജ്ജ് അവർക്കൊപ്പം ചായകുടിച്ചാണ് പിരിഞ്ഞത്. പിന്നീട് സേവിയേഴ്സ് ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികളെ സന്ദർശിച്ചു. തുടർന്ന് തൊടുപുഴയിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരെ യും തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലെ ജീവനക്കാരെയും കണ്ട് വോട്ടഭ്യർത്ഥിച്ചു. ഉച്ചയ്ക്ക് ശേഷം ഗ്രാമീണ മേഖലയായ മുള്ളരിക്കുടിയിലും പട്ടയക്കുടിയിലും എത്തി വോട്ട് അഭ്യർത്ഥിച്ചു. സ്ഥാനാർഥിക്ക് ഉജ്വലമായ സ്വീകരണമാണ് പട്ടയക്കുടി നിവാസികൾ നൽകിയത്. പട്ടയക്കുടിയിൽ നിന്നും ആരംഭിച്ച ബൈക്ക് റാലി മുള്ളരിങ്ങാട് അവസാനിച്ചു.