
തൊടുപുഴ ഡിവൈൻ മേഴ്സി ഷ്രൈനിൽ നടക്കുന്ന പ്രഥമ ദൈവകരുണാനുഭവ കൺവൻഷൻ ഇന്ന് ആരംഭിക്കും. വൈകിട്ട് 4.30ന് കോതമംഗലം രൂപത വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടം വി. കുർബാനയർപ്പിക്കും. തുടർന്ന് കൺവൻഷന്റെ ആരംഭം കുറിച്ചുകൊണ്ട് ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാൻ അഭിവന്ദ്യ മാർ തോമസ് തറയിൽ തിരി തെളിയിക്കും. 6.30ന് ആരംഭിക്കുന്ന വചന പ്രഘോഷണത്തിനും ദിവ്യകാരുണ്യ ആരാധനയ്ക്കും മാർ. തോമസ് തറയിൽ പിതാവ് നേതൃത്വം നൽകും. 3ാം തീയതി ബുധനാഴ്ച 4.30ന് ഉടുമ്പന്നൂർ പള്ളിവികാരി റവ. ഫാ. ജോസ് പൊതൂർ വി. കുർബാനയർപ്പിക്കും. 6 മണിക്ക് കറുകുറ്റി കാർമ്മൽധ്യാനകേന്ദ്രം ഡയറക്ടർ റവ. ഫാ. ബോസ്‌കോ ഞാളിയത്ത് ഛരമാ വചനശുശ്രൂഷയും, ആരാധനയും നയിക്കും. 4ാം തീയതി വ്യാഴാഴ്ച സി.എം.ഐ മൂവാറ്റുപുഴ കാർമ്മൽ പ്രോവിൻസിലെ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ വെരി. ഫാ. മാത്യു മഞ്ഞക്കുന്നേൽ വി. കുർബാനയർപ്പി ക്കും. തുടർന്ന് മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിലെ റവ. ഫാ. മാത്യു തടത്തിൽ വി. സി. വചന പ്രഘോഷണവും ആരാധനയും നയിക്കും. കൺവൻഷന്റെ സമാപന ദിവ സവും ആദ്യവെള്ളിയാഴ്ചയുമായ 5ാം തീയതി രാവിലെ 11 മണിക്ക് കോട്ടയം അതിരു പതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഷ്രൈനിൽ വി. കുർബാനയർപ്പിച്ച് സന്ദേശം നൽകും. വൈകിട്ട് 4.30 ന് കോതമംഗലം കത്തീഡ്രൽ വികാരി റവ. ഡോ. തോമസ് ചെറുപറമ്പിൽ വി. കുർബാനയർപ്പിക്കും. തുടർന്ന് 6 മണിക്ക് പാല അൽഫോൻസ കോളേജ് പ്രിൻസിപ്പൽ റവ. ഡോ. മാത്യു പുന്നത്താനത്തുകുന്നേൽ വചന ശുശ്രൂഷയും, പരി. ആത്മ അഭിഷേക പ്രാർത്ഥനയും നടത്തും. കൺവെൻഷന്റെ എല്ലാ ഒരുക്കങ്ങളും ഇതിനോടകം പൂർത്തിയായതായി റെക്ടർ ഫാ. ജോർജ് ചേറ്റൂർ, വൈസ് റെക്ടർ ഫാ. ആന്റണി വിളയപ്പിള്ളിൽ എന്നിവർ അറിയിച്ചു.