ഇടുക്കി: വാഴക്കുളത്ത് പ്രകടനവും കൺവെൻഷനും നടത്തി എൻ.ഡി.എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ. വാഴക്കുളം ടൗണിൽ നൂറ് കണക്കിന് പ്രവർത്തകർക്കൊപ്പം പ്രകടനമായിട്ടാണ് സ്ഥാനാർത്ഥി എത്തിയത്. ടൗണിൽ ആളുകളെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. തുടർന്ന് വാഴക്കുളം സർവ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ ബി.ജെ.പി മദ്ധ്യമേഖല അദ്ധ്യക്ഷൻ എൻ. ഹരി ഉദ്ഘാടനം ചെയ്തു. നരേന്ദ്രമോദിയുടെ ഭരണത്തിളക്കം ഇടുക്കി ലോകസഭാ മണ്ഡലത്തിലും വോട്ടായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് ഇ.ടി. നടരാജൻ അദ്ധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ കെ.എസ്. അജി, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് പ്രഭീഷ് പ്രഭ, സംസ്ഥാന സെക്രട്ടറി ഷൈൻ കെ. കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.