പീരുമേട്:വണ്ടിപ്പെരിയാർ 59ാം മൈലിന് സമീപം പുൽമേടിന് തീപിടിച്ചു. പീരുമേട് ഫയർഫോഴ്‌സിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ തീ ഭാഗികമായി അണയ്ക്കാൻ കഴിഞ്ഞു . കടുത്തവേനലിൽ കുന്നുകളിലെ പുല്ല് ഉണങ്ങി കരിഞ്ഞ് നിൽക്കുകയാണ്. വേനൽകാലത്ത് തീ പടരാതിരിക്കാൻവേണ്ട മുൻകരുതൽ കരുതൽ ഉണ്ടാകണമെന്ന് പീരുമേട് അഗ്‌നിശമനസേന വിഭാഗം അറിയിച്ചു. പുല്ലുമേടിൽപടർന്ന തീ ജനവാസമേഖലയിലേക്ക് പടരാതിരിക്കുന്നതിനായുള്ള പ്രാഥമിക നടപടികളാണ് ഫയർഫോഴ്‌സ് സംഘവും നാട്ടുകാരും ആദ്യം സ്വീകരിച്ചത് ഇതോടെ തീ ജനവാസമേഖലയിലേക്ക് പടർന്ന് വലിയ അപകടം സൃഷ്ടിക്കുന്നത് ഒഴിവായി.