ഉടുമ്പന്നൂർ: ഇടമറുക് പാറേക്കാവ് ദേവീക്ഷേത്രത്തിൽ മീനകാർത്തിക മഹോത്സവവും സപ്താഹ യജ്ഞവും പതിനൊന്ന് വരെ നടക്കും. സപ്താഹത്തിന് യജ്ഞാചാര്യൻ മട്ടളം മണികണ്ഠൻ നമ്പൂതിരിപ്പാട് മുഖ്യകാർഖികത്വം വഹിക്കും. സപ്താഹത്തോടനുബന്ധിച്ച് വിശേഷാൽ വഴിപാടുകവക്ക് പുറമെ ഹരികഥ, നൃത്തനൃത്യങ്ങൾ, നാമഘോഷ ലഹരി, ഭജൻസ്, അന്നദാനം, കളമെഴുത്തുപാട്ട്, കലം കരിയ്ക്കൽ, മുടിയേറ്റ് തുടങ്ങിയവ നടക്കും.