കുമളി: സീനിയർ ചേംബർ ഇന്റർനാഷണൽ തേക്കടി ലീജിയന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച ഇഫ്താർ സംഗമം നടത്തും.
വൈകിട്ട് 5 ന് കുമളി റോസാപ്പൂക്കണ്ടം ക്ലാസി ഗാർഡനിൽ വച്ചാണ് സംഗമം നടത്തുന്നത്.
മുൻ വർഷങ്ങളിൽ വയോജന നടത്ത മത്സരം, ആതുര സേവന രംഗത്തെ സഹായ സഹകരണങ്ങൾ, സ്‌കൂളുകൾക്കുള്ള പഠനോപകരണവിതരണം, നിർദ്ധനരായതും മിടുക്കരുമായ കുട്ടികൾക്കുള്ള സാമ്പത്തിക സഹായങ്ങളും സ്‌കോളർഷിപ്പുകളും, സമൂഹത്തി ലെ അർഹതപ്പെട്ടവരെ ആദരിക്കൽ, പ്ലാസ്റ്റിക്കിനെതിരെയുള്ള ഇട പെടൽ, മയക്കുമരുന്നിനെതിരെയുള്ള ഇടപെടൽ, പരിസര ശുചീകരണം, ഓണാഘോഷം, ക്രിസ്തുമസ് കരോൾ തുടങ്ങി വ്യത്യസ്ത മേഘലകളിലായി പ്രവർത്തനം കാഴ്ചവച്ചു വരുന്ന സംഘടനയാണ് സീനിയർ ചേംബർ തേക്കടി .പ്രസിഡന്റ് ലാലു റ്റി.എസ്, നാഷണൽ വൈസ് പ്രസിഡന്റ് അജി മോൻ കെ വർഗീസ്, സെക്രട്ടറി റോയി പതിപ്പള്ളിൽ, ട്രഷറർ ജിജി പടിയറ, ജനറൽ കൺവീനർ നൗഷാദ് എം .എസ്, കൺവീനർമാർ വി .എസ് ഉദയകുമാർതുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകും.