ചെന്നാക്കുളം : ശ്രീ മഹാവിഷ്ണുക്ഷേത്രത്തിൽ തിരുവോത്സവം നാളെ കാടിയേറും 9 ന് ആറാട്ട് നടക്കും. വ്യാഴാഴ്ച്ച രാവിലെ 10.30 ന് കൊടിമര ഘോഷയാത്ര. ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദമൂട്ട്. വൈകിട്ട് 6.30 ന് ക്ഷേത്രം തന്ത്രി നാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി ശ്രീജിത് തിരുമേനിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് കർമ്മം നടക്കും.8 ന് പി. ജി. എം നായർ ആദ്ധ്യാത്മിക പ്രഭാഷണം നടത്തും. വെള്ളിയാഴ്ച്ച രാവിലെ ഒൻപതിന് ഹൈറേഞ്ച് എൻ. എസ്. എസ് യൂണിയൻ പ്രസിഡന്റ് കെ. എസ് . അനിൽകുമാർ കലവറ നിറയ്ക്കൽ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദമൂട്ട്.വൈകിട്ട് 7.30 ന്രാധാമാധവം തിരുവാതിരകളി സംഘം അവരിപ്പിക്കുന്ന തിരുവാതിരകളി. 8 ന് ധ്രുവൻ റോയിയുടെ കീബോർഡ് ഫ്യൂഷൻ.ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദമൂട്ട്. വൈകിട്ട് 8 ന് പ്രാദേശിക കലാസന്ധ്യ. ഞായറാഴ്ച്ച ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദമൂട്ട്. വൈകിട്ട് 8 ന് നൃത്താർച്ചന.തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദമൂട്ട്. വൈകിട്ട് ആറിന് കമ്പംമെട്ട് കറുപ്പസ്വാമി ക്ഷേത്രത്തിൽ നിന്നും താലപ്പൊല ഘോഷയാത്ര.വൈകിട്ട് 8 .30ന് ആലപ്പുഴ റെയ്ബാൻ ഓർക്കസ്ട്രയുടെ ഗാനമേള. ചൊവ്വാഴ്ച്ച രാവിലെ പത്തിന് ആറാട്ട്. പതിനൊന്നിന് ആറാട്ട് എതിരേൽപ്പ്. 11.30 ന് കൊടിയിറക്കൽ. ഉച്ചയ്ക്ക് ഒന്നിന്ആറാട്ട് സദ്യ.