ഇ​ടു​ക്കി:​ ജി​ല്ല​യിൽ മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന്റെ​ അ​ഴു​ത​ ബ്ലോ​ക്കി​ലെ​ മൊ​ബൈ​ൽ വെ​റ്റ​റി​ന​റി​ യൂ​ണി​റ്റി​ന്റെ​ ഫ​സ്റ്റ് ഷി​ഫ്‌റ്റി​ലേ​ക്ക് പാ​രാ​വെ​റ്റി​നെ​ 9​0​ ദി​വ​സ​ത്തേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്നു​. പാ​രാ​വെ​റ്റ് ത​സ്തി​ക​യി​ലേ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വർ വി.എച്ച്.എസ്.ഇ–​ ലൈ​വ്സ്റ്റോ​ക്ക്/​ ഡയ​റി​/​ പൗൾട്രി​ മാ​നേ​ജ്മെ​ന്റ് കോ​ഴ്സ് പാ​സാ​യി​രി​ക്കു​ന്ന​തിനോ​ടൊ​പ്പം​ കേ​ര​ള​ വെ​റ്റ​റി​ന​റി​ ആ​ന്റ് ആ​നി​മ​ൽ സ​യ​ൻസ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ല​ഭി​ച്ച​ ആറ്​ മാ​സ​ത്തെ​ വെ​റ്റ​റി​ന​റി​ ല​ബോ​റ​ട്ട​റി​ ടെ​ക്നി​ക്സ്-​ ഫാ​ർമ​സി​ -​ ന​ഴ്സിങ് സ്റ്റൈ​പ​ന്റി​യ​റി​ ട്രെ​യി​നിം​ഗ് സ​ർട്ടി​ഫി​ക്ക​റ്റ് കി​ട്ടി​യ​വ​രുമാ​യി​രി​ക്ക​ണം​. ഇ​വ​രു​ടെ​ അ​ഭാ​വ​ത്തി​ൽ വി.എച്ച്.എസ്.ഇ ലൈ​വ്സ്റ്റോ​ക്ക്/​ ഡെ​യ​റി​/​ പൌ​ൾട്രി​ മാ​നേ​ജ്മെ​ന്റ് കോ​ഴ്സ് പാസാ​യ​വ​രോ​ അ​ല്ലെ​ങ്കി​ൽ വി.എച്ച്.എസ്.ഇ​ നാ​ഷ​ണ​ൽ സ്കി​ൽ ക്വാ​ളി​ഫി​ക്കേ​ഷ​ൻ ഫ്രെ​യിം​ വ​ർക്ക് (​എൻ.എസ്.ക്യു.എഫ്)​ അ​ടി​സ്ഥാ​ന​മാ​യി​ ഡെ​യ​റി​ ഫാ​ർമർ എ​ന്റ​ർപ്ര​ണ​ർ (​ഡി.എഫ്.ഇ​)​ /​ സ്മോ​ള് പൌ​ൾട്രി​ ഫാ​ർമർ എ​ന്റർപ്ര​ണ​ർ (​എസ്.പി.എഫ്)​ എ​ന്നി​വ​യിൽ ഏ​തെ​ങ്കി​ലും​ കോ​ഴ്സ് പാ​സാ​യി​ട്ടു​ള്ള​വ​രെ​യും​ പ​രി​ഗ​ണി​ക്കു​ന്ന​താ​ണ്. അ​പേ​ക്ഷി​ക്കു​ന്ന​വർക്ക് എൽ.എം.വി​ ഡ്രൈ​വിം​ഗ് ലൈ​സ​ൻസും​ ഉ​ണ്ടാ​യി​രി​ക്ക​ണം​. നാളെ​ രാ​വി​ലെ​ 1​1ന് ഉ​ദ്യോ​ഗാർത്ഥി​ക​ൾ യോ​ഗ്യ​ത​ തെ​ളി​യി​ക്കു​ന്ന​ രേ​ഖ​ക​ളു​മാ​യി​ തൊ​ടു​പു​ഴ​ മ​ങ്ങാ​ട്ടു​ക​വ​ല​യി​ലു​ള്ള​ ജി​ല്ലാ​ മൃ​ഗ​സം​ര​ക്ഷ​ണ​ ഓ​ഫീ​സി​ൽ ഇ​ന്റ​ർവ്യൂ​വി​ന് ഹാ​ജ​രാ​കണം. നി​യ​മ​നം​ എം​പ്ലോ​യ്മെ​ന്റി​ൽ നി​ന്ന്​ ഉ​ദ്യോ​ഗാർത്ഥി​ക​ളെ​ നി​യ​മി​ക്കു​ന്ന​ത് വ​രെ​യോ​ അ​ല്ലെ​ങ്കി​ൽ 9​0​ ദി​വ​സം​ വ​രെ​യോ​ ആ​യി​രി​ക്കും​.