രാജാക്കാട് : തകിടിയേൽ വെഡിംഗ് കളക്ഷൻസിന്റെ മൂന്നാമത് ഷോറുമിന്റെ ഉദ്ഘാടനം നാളെ രാജാക്കാട്ട് നടക്കും. രാവിലെ 11 ന് മന്ത്രി റോഷി അഗസ്റ്റ്യൻ ഷോറും ഉദ്ഘാടനം നിർവ്വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി അദ്ധ്യക്ഷത വഹിക്കും. എം. എം മണി എം എൽ എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം. പി, മുൻ എം.പി ജോയിസ് ജോർജ്ജ്, കെ.എസ് ലതീഷ് കുമാർ എന്നിവർ മൂന്നു നിലകളുടെ ഉദ്ഘാടനം നിർവ്വഹിക്കും. സഹായ നിധി ഡയാലിസിസ് കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു നിർവ്വഹിക്കും, നറുക്കെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി കുഞ്ഞ് നിർവ്വഹിക്കും.നിർധന വിദ്യാർത്ഥികൾക്കുള്ള മൊബൈൽഫോൺ വിതരണം സജിമോൻ ജോസഫ് നിർവ്വഹിക്കും. എസ് എൻ ഡി പി യോഗം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി ശ്രീകുമാർ,വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ, യൂണിറ്റ് പ്രസിഡന്റ് വി.എസ് ബിജു,വി.കെ മാത്യു,ഗീത ഷിജു,കെ.പി ഹസൻ,ഉഷ മോഹൻകുമാർ,കിങ്ങിണി രാജേന്ദ്രൻ,അഡ്വ എസ് .ലാലിറ്റ്,സംഗീത കലേഷ്, ടി.ജി കലേഷ് കുമാർ, വി.എസ് ലാൽ എന്നിവർ പങ്കെടുക്കും