road

പീരുമേട്: വണ്ടിപ്പെരിയാർ തേങ്ങാക്കൽ- റോഡിലെ വർഷങ്ങളായി സഞ്ചാരയോഗ്യമല്ലാതായി കിടന്നിരുന്ന പാറമട ഭാഗം കോൺക്രീറ്റ് ചെയ്ത് തുടങ്ങി. വണ്ടിപ്പെരിയാർ തേങ്ങാക്കൽ റോഡിൽ10 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ സഞ്ചാരയോഗ്യമല്ലാതായി തീർന്നിരുന്നറോഡിന്റെ പാറമട മുതൽ അയ്യപ്പൻകോവിൽ ഭാഗം വരെയുള്ള 110 മീറ്റർഭാഗത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നത്.
റോഡിന്റെ 110 മീറ്റർ ഭാഗം വെള്ളക്കെട്ട് രൂപപ്പെടുന്നതിനാൽ ഇത്രയും ഭാഗം കോൺക്രീറ്റ് ചെയ്യണമെന്ന് നിർദ്ദേശം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരവധി പരാതികൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ പാറമട ഭാഗത്തെ കോൺക്രീറ്റ് ചെയ്യുന്നത്. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി വണ്ടിപ്പെരിയാർ തേങ്ങാക്കൽഭാഗത്തേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസ്സും സമാന്തര സർവീസുകളും വണ്ടിപ്പെരിയാർ വാളാടി മൂങ്കലാർവഴിയാണ് സർവീസ് നടത്തുന്നത്.
ഇതോടൊപ്പം പശുമല ഭാഗത്തേക്കുള്ള സമാന്തര സർവീസുകൾ വണ്ടിപ്പെരിയാർ മത്തായിമൊട്ടപ്രദേശം വഴിയാണ് സർവീസ് നടത്തുന്നത്. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി പ്രദേശവാസികൾക്ക് യാത്രാക്ലേശം ഉണ്ടെങ്കിലും റോഡിന്റെ നിർമ്മാണ പുരോഗതിക്കായി സഹകരിക്കണമെന്നും വണ്ടിപ്പെരിയാർ പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.