കട്ടപ്പന: ബാലികയെ മുത്തച്ഛനും അടുത്ത ബന്ധുക്കളും ചേർന്ന് ഏഴ് വർഷത്തോളം പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടി ആത്മഹത്യാ പ്രവണത കാണിച്ചതിനെ തുടർന്ന് കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനം പുറംലോകം അറിയുന്നത്. കുട്ടിയ്ക്ക് ഇപ്പോൾ 18 വയസുണ്ട്. 11 വയസുമുതൽ ഏഴു വർഷമായി പീഡനത്തിന് ഇരയാക്കിയതായി പെൺകുട്ടി പൊലീസിന് മൊഴി നൽകി. തുടർന്നാണ് അമ്മയുടെ അച്ഛനും അടുത്ത ബന്ധുക്കൾക്കുമെതിരെ കട്ടപ്പന പൊലീസ് കേസെടുത്തത്.