ഇടുക്കി :മാമലക്കണ്ടത്തെ വിവിധ ആദിവാസി ഊരുകളിൽ സന്ദർശനം നടത്തി എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജ്. മ്ലാവ് ഇടിച്ചു ഓട്ടോ മറിഞ്ഞ് മരണപ്പെട്ട സിപിഐ എം ബ്രാഞ്ച് സെക്രട്ടറി വിജിന്റെ വീട്ടിൽ എത്തി ജോയ്സ് ജോർജ് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. പിന്നീട് ഊരുമൂപ്പൻ മൈക്കിൾ മൈക്കിളിനെ കണ്ട സ്ഥാനാർഥി എളംബ്ലാശേരി സിഎസ്‌ഐ ഈസ്റ്റ് ഡയസിസ് മിഷൻ ഹൗസ് സന്ദർശിച്ച് പാസ്റ്റർ ജോസ് മോനെ കണ്ട് സംസാരിച്ചു . തുടർന്ന് ചാമപ്പാറയിലെ കടകളിലുള്ളവരോടും പരിസരവാസികളോടും വോട്ട് അഭ്യർത്ഥിച്ചു. മാമലക്കണ്ടത്തെ സന്ദർശനം പൂർത്തിയാക്കി ശേഷം കോതമംഗലത്തെ വിവിധയിടങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു. കോതമംഗലം ദേവഗിരി ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിൽ സന്ദർശനം നടത്തി ഭാരവാഹികളെയും കണ്ടു സംസാരിച്ചു.
അഡ്വ. ജോയ്സ് ജോർജ്ജ് ഇന്ന് ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും. കൊലുമ്പൻ സമാധിയിൽ പുഷ്പാർച്ചന നടത്തിയശേഷം കളക്ട്രേറ്റിലെത്തി 11 ന് പത്രിക സമർപ്പിക്കും.