കട്ടപ്പന: കട്ടപ്പനയിലെ ഇരട്ടക്കൊലക്കേസിലെ മൂന്നു പ്രതികളെയും അന്വേഷണ സംഘം ഉടൻ കസ്റ്റഡിയിൽ വാങ്ങും. പുത്തൻപുരയ്ക്കൽ നിതീഷ്, നെല്ലിപ്പള്ളിൽ വിഷ്ണു, അമ്മ സുമ എന്നിവരെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നെല്ലിപ്പള്ളിൽ വിജയൻ, ഇദ്ദേഹത്തിന്റെ മകൾക്ക് ജനിച്ച അഞ്ചുദിവസം പ്രായമായ കുഞ്ഞ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ മൂന്നു പ്രതികളും റിമാൻഡിൽ കഴിയുകയാണ്. ഇരുകൊലപാതകങ്ങളും സംബന്ധിച്ച് അന്വേഷണ സംഘത്തിനുള്ള സംശയങ്ങൾ ദൂരീകരിക്കാൻ ലക്ഷ്യമിട്ടാണ് മൂവരെയും ഒന്നിച്ച് കസ്റ്റഡിയിൽ വാങ്ങുന്നത്.