nda
ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ നടന്ന എൻ.ഡി.എ കൺവെൻഷനോടനുബന്ധിച്ച് നടന്ന റോഡ് ഷോയിൽ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നു

ഇടുക്കി: എൻ.ഡി.എ സ്ഥാനാർത്ഥി സംഗീതാ വിശ്വനാഥൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.45ന് വരണാധികാരി ജില്ലാ കളക്ടർ ഷീബ ജോർജിന് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി , ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് പ്രതീഷ് പ്രഭ, ബി.ഡി.ജെ.എസ് സംസ്ഥാന സമിതി അംഗം മനേഷ് കുടിക്കയത്ത്, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല എന്നിവർ ഒപ്പം ഉണ്ടായിരുന്നു. കൊലുമ്പൻ സമാധിയിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് സ്ഥാനാർത്ഥി പത്രിക സമർപ്പിച്ചത്.
തൊടുപുഴയിൽ നിന്നുമാണ് സ്ഥാനാർത്ഥി കുടുംബ സമേതം
എത്തിയത്. തുടർന്ന ഇടുക്കി ബിഷപ്പ് ഹൗസിൽ നെല്ലിക്കുന്നേൽ പിതാവിനെ സന്ദർശിച്ചു. എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ ഓഫീസിൽ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്തിനെയും സഹപ്രവർത്തകരെയും കണ്ട് പിന്തുന്ന അഭ്യർത്ഥിച്ചു. എസ്.എൻ.ഡി.പി യോഗം വനിതാ സംഘം പ്രവർത്തകർ സ്ഥാനാത്ഥിയെ സ്വീകരിച്ചു. തുടർന്ന് ഉടുമ്പൻചോല നിയോജക മണ്ഡലം കണവെൻഷനിൽ നെടുങ്കണ്ടത്ത് പങ്കെടുത്തു.