udf
യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ ഉടുമ്പൻചോല നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഇടുക്കി: ജനാധിപത്യത്തെ ബി.ജെ.പി സർക്കാർ കൽതുറങ്കിൽ അടച്ചെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എം.എൽ.എ. യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ ഉടുമ്പൻചോല നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേവല ഭൂരിപക്ഷത്തിന്റെ അടുത്തെങ്ങും എത്താൻ പോലും കഴിയില്ലെന്ന് ബി.ജെ.പി മനസിലാക്കിയതുകൊണ്ടാണ് പ്രതിപക്ഷ കക്ഷികളെ വേട്ടയാടുന്നത്. രാഹുൽ ഗാന്ധിയെ വിമർശിക്കുന്ന സി.പി.എം കേരളം വിട്ടാൽ രാഹുൽ ഗാന്ധിയുടെ ഫോട്ടോ വെച്ചാണ് വോട്ട് പിടിക്കുന്നതെന്ന് വിഷ്ണുനാഥ് പരിഹസിച്ചു. യു.ഡി.എഫ് ചെയർമാൻ എം.ജെ. കുര്യൻ അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണ്യാടൻ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്, സി.പി. മാത്യു, കെ.എം.എ ഷുക്കൂർ, എസ്. അശോകൻ, ജെയ്‌സൺ ജോസഫ്, ജോയി. വെട്ടിക്കുഴി, എം.ജെ. ജേക്കബ്, രാജൻ ബാബു, ഇ.എം. ആഗസ്തി, റോയി കെ. പൗലോസ്, ജോയി തോമസ്, പി.പി. പ്രകാശ്, തോമസ് രാജൻ, എം.എൻ. ഗോപി ബെന്നി തുണ്ടത്തിൽ എന്നിവർ സംസാരിച്ചു.