ചെറുതോണി: എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ്ജിന്റെ പ്രചരണാർത്ഥം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിലെത്തും. 3 പൊതുസമ്മേളനങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. രാവിലെ 10 ന് കോതമംഗലത്താണ് ആദ്യപരിപാടി. ഉച്ചതിരിഞ്ഞ് 3 ന് രാജാക്കാട് ബസ് സ്റ്റാന്റ് മൈതാനിയിലും വൈകിട്ട് 5 ന് കട്ടപ്പന പഴയ ബസ് സ്റ്റാൻഡ് മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള വേദിയിലും പ്രസംഗിക്കും. എൽ.ഡി.എഫ് സംസ്ഥാന ജില്ലാ നേതാക്കളും സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ്ജും സമ്മേളനങ്ങളിൽ പങ്കെടുക്കും.