പൈനാവ് : പി എം ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ ഒന്ന് മുതൽ ഒൻപത് വരെ ക്ലാസ്സുകളിലേക്ക് പ്രവേശനം തുടങ്ങി. താല്പര്യമുള്ളവർ വിദ്യാലയ ഓഫീസിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് 15 ന് വൈകിട്ട് 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കണം. രണ്ട് മുതൽ ഒൻപതാം തരം വരെയുള്ള രജിസ്‌ട്രേഷൻ 10 ന് വൈകിട്ട് 5 വരെ നടക്കും. ഒൻപതാം ക്ലാസ്സിൽ പ്രവേശന പരീക്ഷ ഉണ്ടായിരിക്കുന്നതാണ്. ഫോൺ : 04862 232205