ഇടുക്കി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനും പോളിങ് സാമഗ്രികളുടെ വിതരണത്തിനും പോളിങ് കേന്ദ്രങ്ങളിൽ സംയുക്ത പരിശോധന നടന്നു. ജില്ലാ കളക്ടർ ഷീബാ ജോർജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ദേവികുളം മണ്ഡലത്തിലെ മൂന്നാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, ഉടുമ്പഞ്ചോല മണ്ഡലത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ, പീരുമേട് മണ്ഡലത്തിലെ നെടുങ്കണ്ടം മരിയ ഗിരി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂൾ, തൊടുപുഴ മണ്ഡലത്തിലെ ന്യൂമാൻ കോളേജ്, ഇടുക്കി മണ്ഡലത്തിലെ പൈനാവ് എം ആർ എസ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് , അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ, തഹസിൽദാർമാർ, ഇലക്ഷൻ വിഭാഗത്തിലെ ജീവനക്കാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരും അനുഗമിച്ചു.