
പീരുമേട്: കുട്ടിക്കാനം -കട്ടപ്പന സംസ്ഥാനപാതയ്ക്കരുകിൽമാലിന്യ നിക്ഷേപം വ്യാപകം.
വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഉൾപ്പെടെ പുറന്തള്ളുന്ന ജൈവ- അജൈവ മാലിന്യങ്ങളാണ് ഏലപ്പാറക്കും മൂന്നാം മൈലിനും ഇടയിലുള്ള പാതയോരത്ത് നിക്ഷേപിച്ചിരിക്കുന്നത് .മാലിന്യം കുമിഞ്ഞു കൂടുന്നതോടെ തെരുവ് നായ്ക്കളുടെ ശല്യവും ഇവിടെ വർദ്ധിച്ചിരിക്കുകയാണ്.ആധുനിക രീതിയിൽ നിർമ്മിച്ച റോഡിന്റെ വശങ്ങളിൽ മാലിന്യം വ്യാപകമായി നിക്ഷേപിക്കുന്നത് ആരും തടയുന്നുമില്ല.
സാംക്രമിക രോഗ ഭീഷണിക്കും കാരണമാകുംവിധമാണ് മാലിന്യനിക്ഷേപം ഇടവരുത്തുന്നത്. .റോഡിന് ഇരുവശത്തും കാടുകൾ വളർന്നുനിൽക്കുന്നത് മൂലം ഇതിന്റെ മറവിലാണ് മാലിന്യം തള്ളുന്നത്. വാഹനങ്ങളിലും മറ്റും രാത്രി സമയങ്ങളിൽ കൊണ്ടുവന്നാണ് നിക്ഷേപിക്കുന്നത് .സംസ്ഥാനപാതയായതിനാൽ നിരവധി വാഹനങ്ങൾ ആണ് ഇതുവഴി കടന്നു പോകുന്നത്. മാലിന്യത്തിൽ നിന്ന് ഉണ്ടാകുന്ന ദുർഗന്ധം സഹിച്ച് വേണം യാത്രക്കാർ ഇതുവഴി സഞ്ചരിക്കാൻ .