തൊടുപുഴ:കേരളത്തിലെ സർവീസ് പെൻഷൻകാർക്ക് ഏപ്രിൽ മുതൽ ഡി.ആർ രണ്ട് ശതമാനവും , പെൻഷൻ പരിഷ്‌ക്കരണ കുടിശിഖ മൂന്നാം ഗഡുവും നൽകുമെന്ന പ്രഖ്യാപനത്തെ പ്രതീക്ഷയോടെ കാത്തിരുന്ന പെൻഷൻകാരെ ഡി.ആർ കുടിശിക നൽകാതെ വഞ്ചിച്ച സർക്കാർ നടപടിയിൽ പെൻഷനേഴ്‌സ് സംഘ് ജില്ല സമിതി പ്രതിഷേധിച്ചു.പെൻഷൻ അർഹമായ ഡി.ആർ. കുടിശിക നൽകാതെ വഞ്ചിച്ച നടപടി പിൻവലിക്കണമെന്നും കുടിശിക ഉടൻ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ല പ്രസിഡന്റ് ബി.സരളാദേവിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന സെക്രട്ടറി പി.എൻ ഉണ്ണികൃഷ്ണൻ, സംസ്ഥാന സമിതി അംഗം ജയശ്രീ , ജില്ല സെക്രട്ടറി കെ.ആർ. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.